കേരള സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്: മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

0

കൊച്ചി:കേരള സര്‍വ്വകലാശാലയിലെ സെനറ്റിലേക്ക് പ്രിന്‍സിപ്പല്‍മാരുടെ മണ്ഡലത്തിലെ കരട് വോട്ടര്‍പ്പട്ടികയില്‍ മുഴുവന്‍ പ്രിന്‍സിപ്പല്‍മാരെയും ഉള്‍പ്പെടുത്തി പതിനഞ്ചു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി ഉത്തരവായി. 164 പ്രിന്‍സിപ്പല്‍മാരില്‍ ഇരുപത് സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ 66 പേരുടെ പട്ടിക മാത്രമാണ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെയാണ് സിന്റിക്കേറ്റംഗവും പാങ്ങോട് ഡോ.പല്‍പ്പു കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം ജീവന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതിയ യു.ജി.സി. നിബന്ധന പ്രകാരം എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍വ്വകലാശാല സാങ്കേതികമായി നിയമനാംഗീകാരം നല്‍കിയിരുന്നില്ല. കൂടാതെ സ്വാശ്രയ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ സര്‍വ്വകലാശാലാചട്ടങ്ങളില്‍ വ്യവസ്ഥയുമില്ല. ഇക്കാരണം പറഞ്ഞ് സര്‍വ്വകലാശാല ഇവരെ ഒഴിവാക്കിയെങ്കിലും നിയമനാംഗീകാരം ലഭിക്കാത്ത സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.. മുന്‍ വര്‍ഷങ്ങളില്‍ എല്ലാ പ്രിന്‍സിപ്പല്‍മാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ചട്ടപ്രകാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് നിയമനാംഗീകാരം നിര്‍ബന്ധമല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ അഡ്വ.ജോര്‍ജ്ജ് പൂന്തോട്ടം വഴി ഹൈക്കോടതിയെ സമീപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here