രാഷ്ട്രപതി സന്ദര്‍ശനത്തിന്റെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നു

0

തൃശൂര്‍: രാഷ്ട്രപതിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നു. സുരക്ഷാ ക്രമീകരണങ്ങളും രാഷ്ട്രപതിയുടെ വാഹനവ്യൂഹവും രാഷ്ട്രപതിയെത്തുന്ന സ്ഥലങ്ങളുടെ വിശദമായ മാപ്പുമടങ്ങുന്ന രേഖയാണ് പുറത്തായത്. പോലീസുകാരുടെ അനൗദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് രേഖ പ്രചരിക്കാന്‍ തുടങ്ങിയത്.

രാഷ്ട്രപതി എത്തുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും രേഖാ ചിത്രം, രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ ക്രമീകരണം, അതില്‍ എത്രാമത്തെ വാഹനത്തിലാണ് രാഷ്ട്രപതിയുണ്ടാവുക എന്ന വിവരം, രാഷ്ട്രപതിയുടെ സഞ്ചാരപഥം എന്നിവയെല്ലാം പുറത്തായ രേഖയില്‍ വ്യക്തമാണ്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണ് പ്രചരിക്കുന്നതെന്നും സുരക്ഷാ ഭീഷണിയില്ലെന്നുമാണ് പോലീസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here