എം.പിമാരുടെ ശമ്പളം 30 % വെട്ടിക്കുറയ്ക്കും, രണ്ടു വര്‍ഷത്തേക്ക് എം.പി ഫണ്ടില്ല

0
14

ഡല്‍ഹി: എം.പിമാരുടെ ശമ്പളം വെട്ടികുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. അടുത്ത ഒരു വര്‍ഷക്കാലം പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ ശമ്പളത്തില്‍നിന്നു 30 ശതമാനം തുക പിടിക്കും. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ തിരികെ നല്‍കും. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനു രണ്ടു വര്‍ഷത്തേക്കു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 7900 കോടി രൂപ ഉത്തരത്തില്‍ സമാഹരിക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here