ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം

0

ഡല്‍ഹി: പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്ന ജമ്മു കാശ്മീരില്‍ ഗവര്‍ണാര്‍ ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

മെഹബൂബ മുഫ്തി സര്‍ക്കാര്‍ ഇന്നലെ രാജിവച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ അംഗീകരിച്ചതോടെയാണ് കാശ്മീര്‍ എട്ടാം തവണയും ഗവര്‍ണറുടെ ഭരണത്തിലായത്.

ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ പി.ഡി.പിക്ക് പിന്തുണ നല്‍കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി രാജിവച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here