ചിത്രം തെളിഞ്ഞു, ദ്രൗപതി മുര്‍മുവോ യശ്വന്ത് സിന്‍ഹയോ അടുത്ത രാഷ്ട്രപതിയാകും

ന്യൂഡല്‍ഹി | രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഒഡിഷ ബി.ജെ.പിയിലെ ഗോത്ര വര്‍ഗ നേതാവും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന ദ്രൗപദി മുര്‍മു (64)വും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ(84)യും മത്സരിക്കും.

ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മുര്‍മുവിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ചൊവ്വാഴ്ച എന്‍.സി.പി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 13 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗമാണ് യശ്വന്ത് സിന്‍ഹയെന്ന പേരിലേക്ക് എത്തിചേര്‍ന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ മുന്നോടിയായി യശ്വന്ത് സിന്‍ഹ തൃണമുലില്‍ നിന്നു രാജിവച്ചു. മോദിയുമായി കലഹിച്ച് ബി.ജെ.പി വിട്ടാണ് യശ്വന്ത് ഹിന്‍ഹ തൃണമുലിലെത്തിയത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ആദ്യത്തെ ആദിവാസി വനിതാ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. ഇരുപതോളം പേരുകള്‍ ചര്‍ച്ച ചെയ്താണ് ബി.ജെ.പി ദ്രൗപതി മുര്‍മുവിലേക്ക് എത്തിയത്. ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തു തീരുമാനത്തിലുമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here