ബഹുത്വം ആഘോഷിക്കപ്പെടണം, അസഹിഷ്ണുത ദേശീയതയുടെ വീര്യം കുറയ്ക്കും: പ്രണബ് മുഖര്‍ജി

0

നാഗ്പൂര്‍: ബഹുത്വം ആഘോഷിക്കപ്പെടണമെന്നും അസഹിഷ്ണുത ദേശീയതയുടെ വീര്യം കുറയ്ക്കുമെന്നും ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ സാഹചര്യത്തില്‍ ദേശീയത, രാജ്യസ്‌നേഹം എന്നീ കാര്യത്തില്‍ രാജ്യത്തിന്റെ ആശയം നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ എത്തിയതെന്നു പറഞ്ഞാണ് പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയത്.

മതത്തിന്റെയും തത്വത്തിന്റെയും പേരില്‍ നമ്മുടെ ദേശീയതയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും വെറുപ്പ്, അസഹിഷ്ണുത എന്നിവ നമ്മുടെ ഐഡന്റിറ്റിയെ തകര്‍ക്കുന്നതിലേക്കു മാത്രമേ നയിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചിന് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിന്റെ ജന്മസ്ഥലത്തെത്തിയ പ്രണബിനെ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദസംഭാഷണം നടത്തി. ‘ഭാരത മാതാവിന്റെ മഹാപുത്രന് (ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാര്‍) തന്റെ ആദരവും വണക്കവും അറിയിക്കാനാണ് ഞാന്‍ ഇന്നിവിടെ വന്നത്’ ഹെഡ്‌ഗെവാറിന്റെ ജന്മസ്ഥലത്തെ സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി കുറിച്ചുവച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യവിമര്‍ശനത്തിനിടെയാണ് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവര്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here