ആര്യന്‍ ഖാന്‍ കേസില്‍ കൂറു മാറിയ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു

മുംബൈ: നടന്‍ ഷാരുഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയാണ് മരിച്ച പ്രഭാകര്‍ സെയില്‍.

ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉയര്‍ത്തിയത്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here