വീടുകള്‍ തകര്‍ന്നു, വൈദ്യൂതി നിലച്ചു, ഫോണുകള്‍ നിശ്ചലം… പൊടിക്കാറ്റുണ്ടാക്കിയ മരണം 150

0

ഡല്‍ഹി: മിക്ക സ്ഥലങ്ങളും ഇരുട്ടിലാണ്. മരങ്ങളും വൈദ്യൂതി പോസ്റ്റുകളും നിലംപൊത്തി. വീടുകള്‍ തകര്‍ന്നു…. രാജസ്ഥാന്റെ കിഴക്കം പ്രദേശത്തും ഉത്തര്‍പ്രദേശിലും കഴിഞ്ഞ രാത്രി കനത്ത പൊടിക്കാറ്റ് വീശിയടിച്ചു. പല സ്ഥലങ്ങളിലായി മരിച്ചവരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു. ഉത്തര്‍പ്രദേശില്‍ 64 രാജസ്ഥാനില്‍ 29 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ ആല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ ജില്ലകളില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് പൊടിക്കാറ്റ് വീശിയത്. നൂറിലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒരു സ്‌കൂളിന്റെ ചുവരിടിഞ്ഞാണ് 23 പേര്‍ കൊല്ലപ്പെട്ടത്. കനത്ത കാറ്റും മഴയും ഡല്‍ഹിയെയും ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here