ആന്തൂര്‍ പാഠമായി, പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. സെക്രട്ടറിമാരുടെ തീരുമാനങ്ങളിലുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാളയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ കെ.എം. ഷാജി ഉന്നയിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധി്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സമ്മേളനം ഇന്നത്തേക്കു പിരിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here