സമ്പര്‍ക്ക പട്ടിക ദുഷ്‌കരം… പോത്തന്‍കോട് സമ്പൂര്‍ണ ക്വാറന്റൈന്‍

0
4

തിരുവനന്തപുരം: പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രണ്ടു കിലോമീറ്റര്‍ പരിധിയിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും പരിപൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് പഞ്ചായത്തില്‍ കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മരിച്ച അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോയിക്കഴിഞ്ഞുവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ 1077 ഹെല്‍പ്പ് ലൈനില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണ്ണമായും ക്വാറന്റൈനില്‍ പോകണം. അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്‍പ്പറേഷന്‍ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തന്‍കോടിന്റെ രണ്ടു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റീനില്‍ പോകണം. അബ്ദുള്‍ അസീസിന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ണ്ണമായും തയാറാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here