തിരുവനന്തപുരം: ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റാഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സംവിധാനം ഒരുക്കി. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റുമാന്‍ വീട്ടിലെത്തി പണം കൈമാറും. ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

സംസ്ഥാനത്തെ പോസ്റ്റുമാസ്റ്ററുടെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ബാങ്ക് അക്കൗണ്ടില്‍ പണമുള്ള ആര്‍ക്കും ഈ സംവിധാനം ഉപയോഗിച്ച് വീട്ടിലിരുന്ന് പണം കൈപ്പറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here