പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട്, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ പോയ വഴി തേടിയ ഇന്റലിജന്‍സ് വിഭാഗം ക്രമക്കേടുകള്‍ കണ്ടെത്തി. ബാലറ്റുകള്‍ ഇടപെടലിലൂടെ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാര്‍ പോലീസ് മേധാവിക്കു കൈമാറി. ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച രണ്ടു പേര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

ഒരു പോസ്‌റ്റോഫിസിലേക്കുള്‍പ്പെടെ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കുന്നുവെന്ന പരാതിയാണ് നേരത്തെ ഉയര്‍ന്നിരുന്നത്. ബാലറ്റുകള്‍ ശേഖരിക്കുന്നതു സംബന്ധിച്ച്് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു പോലീസുകാരന്റെ സന്ദേശവും പ്രത്യക്ഷപ്പെട്ടു. ഇവയെല്ലാം സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് സുചന.

LEAVE A REPLY

Please enter your comment!
Please enter your name here