വത്തിക്കാന്‍ സിറ്റി : ഉക്രെയ്നിലെ യുദ്ധത്തിനെതിരെ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്നില് നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. നഗരങ്ങളെ ശവപമ്പാക്കരുതെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദൈവത്തിന്റെ പേരിലെങ്കിലും ഈ നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, പടിഞ്ഞാറന്‍ യുക്രെയ്നിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. പോളണ്ട് അതിര്‍ത്തിയോടു ചേര്‍ന്ന സൈനിക പരിശീലനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മെലിറ്റോപോള്‍ നഗരത്തിലെ മേയറെ റഷ്യന്‍ അനുകൂലികള്‍ തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്നു പോളണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പു നല്കി.