നിലയ്ക്കല്‍: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായിട്ടാണ് തടഞ്ഞത്. തടഞ്ഞത് മന്ത്രിയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് രേഖാമൂലം മാപ്പുപറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമപം രാത്രിയിലാണ് സംഭവം. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസപ്പെട്ടു. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.പി. ഹരിശങ്കറാണ് രേഖാമൂലം മാപ്പു പറഞ്ഞത്. അതേസമയം, മന്ത്രിയുടെ വാഹനമല്ല, വാഹനവ്യൂഹത്തിലെ അവസാന വാഹനമാണ് തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here