സ്ത്രീയുടെ പേരോ സ്ത്രീയെന്ന വാക്കോ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്ന് മണി, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

0

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്ന വാക്കോ ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരേ ഉപയോഗിക്കുകയായിരുന്നുവെന്നും മണി ആരോപിച്ചു.

തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ല. സാധാരണക്കാരന്‍റെ ഭാഷയെ അറിയുകയുള്ളൂ. 17 മിനിറ്റുള്ള പ്രസംഗം മുഴുവന്‍ കേട്ടാല്‍ എല്ലാ ആക്ഷേപവും തീരും. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അധിക്ഷേപിച്ചിട്ടില്ല. മൂന്നാറിൽ സമരം നടത്തുന്നത് ബിന്ദുകൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു. ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്നും മണി പറഞ്ഞു.

എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികൾ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു. മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മന്ത്രി എം.എം മണി രാജിവയ്ക്കാതെ സഭയില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here