മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കി,ബാക്കി രാജ്യസഭയില്‍

0
11

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണത്തിനിടെ, മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കി. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കാനാകില്ലെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്നുണ്ടായ ഭരണ പ്രതിപക്ഷ ബഹളത്തില്‍ സഭ ബുധനാഴ്ച വരെ പിരിഞ്ഞു.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 245 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു. സിപിഎമ്മും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here