യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ 1800 കോടി, ചൗക്കീദാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

0

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് ബി.എസ്. യെദിയൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപണം. ഇംഗ്ലീഷ് മാസികയായ ‘കാരവന്‍’ പുറത്തുവിട്ട രേഖകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല ‘ചൗക്കിദാര്‍’മാരോട് മറുപടി ആവശ്യപ്പെടുന്നത്.

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ പണം നല്‍കിയെന്ന് ഡെദിയൂരപ്പയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്. 1800 കോടി രൂപയുടെ കണക്കാണ് റിപ്പോര്‍ട്ടുള്ളത്.

അതേസമയം, ആരോപണം നിഷേധിച്ച് ബി.എസ്. യദിയൂരപ്പ രംഗത്തെത്തി. മോദിയുടെ പ്രശസ്തി വര്‍ധിക്കുന്നതില്‍ കോണ്‍ഗ്രസ് അസ്വസ്തരാണ്. ആദായ നികുതി ഉദ്യോഗസ്ഥര്‍ നേരത്തെ ഇവ വ്യാജമാണെന്നു കണ്ടെത്തിയിരുന്നുവെന്നും ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. കോണ്‍ഗ്രസ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here