ജയം കപ്പിനും ചുണ്ടിനുമിടയില്‍ ബി.ജെ.പിക്ക് നഷ്ടമാകുന്ന അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മേയര്‍ വി.കെ. പ്രശാന്തിനെയും കോണ്‍ഗ്രസ് മോഹന്‍കുമാറിനെയും രംഗത്തിറക്കിയതോടെ കുമ്മനം എത്തിയാല്‍ ഇത്തവണ ആവേശപ്പോരാട്ടമാണ് ബി.ജെ.പി. അണികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കേന്ദ്രനേതൃത്വം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെയാണ് നിയോഗിച്ചത്.

കുമ്മനം രാജശേഖരന്‍ വീണ്ടുമെത്തിയാല്‍ വോട്ട് മറിച്ചടിക്കാനാണ് ഇടതുപക്ഷം മേയറെത്തന്നെ നിയോഗിച്ചതെന്നാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കണക്കുകൂട്ടിയത്. കുമ്മനം ഇറങ്ങിയാല്‍ ജയത്തില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രനേതൃത്വം ഒരുക്കവുമല്ല. ശക്തമായ അടിത്തറയുണ്ടായിട്ടും കുമ്മനത്തെപ്പോലെയൊരാളെ ജയിപ്പിച്ചെടുക്കാന്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കായിട്ടില്ലാത്തതും കേന്ദ്രനേതൃത്വം ഗൗരമായി കണക്കിലെടുത്തു.

കുമ്മനത്തോടുള്ള അതൃപ്തിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഫലിച്ചതെങ്കിലും സംസ്ഥാനനേതൃത്വം ഒന്നും മനസിലാകാത്ത മട്ടിലാണ്. ചാണക്യതന്ത്രമൊരുക്കുന്ന അമിത്ഷായ്ക്കു മുന്നില്‍ കേരളം കീറാമുട്ടിയായി നില്‍ക്കുന്നതുപോലും ഇവിടത്തെ പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തിന്റെയും പിടിപ്പുകേടുകൊണ്ടാണെന്നും കേന്ദ്രനേതൃത്വം കണക്കുകൂട്ടിയെന്നതാണ് വാസ്തവം.

ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മികച്ച പങ്കാണ് എസ്. സുരേഷിന്റേതെന്നും അദ്ദേഹത്തിന്റെ നേതൃപാടവവും മികച്ചൊരു യുവനേതാവിനെ വളര്‍ത്തിയെടുക്കലും മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പുകൊണ്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. സാമുദായിക പരിഗണകള്‍ക്കപ്പുറം പാര്‍ട്ടി വോട്ടുകള്‍ കൃത്യമായും പോള്‍ ചെയ്യിക്കപ്പെടണമെന്നാണ് കേരള നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

വട്ടിയൂര്‍ക്കാവില്‍ നിലവില്‍ മൂന്നുമുന്നണികള്‍ക്കും അവരവര്‍ക്കുള്ള ബലാബലവും വോട്ടുവിഹിതവും കൃത്യമായി കണക്കിലെടുക്കാനാകുന്ന ഉപതെരഞ്ഞെടുപ്പാകുമിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here