രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയുന്ന സുരേഷ് ഗോപിയെയും തന്നെയും മാത്രമാണ് ട്രോളന്മാര് നിരന്തരം പരിഹസിക്കുന്നതെന്നും ആരും ഇതിന്റെപേരില്‍ മെഗാതാരം മമ്മൂട്ടിയെ ട്രോളാറില്ലെന്നും നടന് കൃഷ്ണകുമാര്‍. എന്തുകൊണ്ടാണ് മമ്മൂട്ടിയെ ട്രോളന്മാര് വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്റിഫോര്‍ ന്യൂസിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
കഴിഞ്ഞ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതോടെയാണ് നടന് കൃഷ്ണകുമാറിഴൃനെ ട്രോളന്മാര് നോട്ടമിട്ടത്. ഇടതുപക്ഷത്തെ വിമര്‍ശിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയ്ക്കെതിരേയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് അഹാനയ്ക്കു നേരെയും സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ ചുട്ടമറുപടിയുമായി അഹാന രംഗം കൊഴുപ്പിച്ചതോടെയാണ് സൈബര്‍ ആക്രമണത്തിന് ഇടവേളയുണ്ടായത്.
അഹാനയെപോലെയുള്ള യുവതാരങ്ങള്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതും ഇതിനെതിരേ സൈബര്‍ സഖാക്കളുടെ ആക്രമണവും വിപരീതഫലം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഇടതുഗ്രൂപ്പുകള്‍ അഹാനയക്കുനേരെ ഇടവേളയെടുത്തത്. എന്നാല്‍ കൃഷ്ണകുമാര്‍ നേരിട്ട് ബിജെപി വേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും സൈബര്‍പട രംഗത്തെത്തുന്നത്. പാര്‍ട്ടി സീറ്റുതരുകയാണെങ്കില് നിയമസഭയിലേക്കു മത്സരിക്കുമെന്നും ഇത്തരം വിമര്‍ശനങ്ങളെയും കളിയാക്കലുകളെയും മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ ചാനലില്‍ വ്യക്തമാക്കിയിട്ടുണ്ട്.