സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളെന്ന് വി.എസ്

0
1

തിരുവനന്തപുരം: സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍, എംഎം മണി എന്നിവര്‍ ഭൂമി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി.ടാറ്റ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഭരണകാലത്ത് കയ്യേറ്റം വീണ്ടും വ്യാപകമായി. തന്റെ കാലത്തെ നടപടികള്‍ യു.ഡി.എഫ്. വന്നപ്പോള്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.  കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ എക്കാലവും ഒത്താശ ചെയ്തത് യുഡിഎഫ് സര്‍ക്കാരാണ്.  കോടതിയില്‍ ഒത്തുകളിച്ചതിന്റെ ഫലമായി കൊട്ടാരം സ്വകാര്യ വ്യവസായിയില്‍നിന്ന് ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്.  അതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചത്.  സിവില്‍ കേസ് ഫയല്‍ ചെയ്യണം എന്ന നിയമോപദേശം കയ്യില്‍ കിട്ടിയിട്ടുണ്ട്.  എത്രയും പെട്ടെന്ന് അതിന് തയ്യാറാവണം.  അതിനു പകരം, ആ നിയമോപദേശത്തെ ഇല്ലാതാക്കാന്‍ എന്ത് ഉപദേശം തേടാമെന്നാവും വ്യവസായി ആലോചിക്കുക.  അതിനു മുമ്പ് സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here