പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍: വി.എം. സുധീരന്‍

0

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണെന്ന് വി.എം.സുധീരന്‍. ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമെന്നും എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം വി.എം. സുധീരന്‍ തുറന്നടിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണ്ണായക ഘട്ടത്തിലാണ് പാര്‍ട്ടി. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ടുപേകാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍മാരും തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here