പിഴവുകള്‍ക്ക് ക്ഷമ ചോദിച്ചു സതീശന്‍, നിലപാടിലുറച്ച് സുധീരന്‍, നേതൃത്വത്തിന്റെ അനുനയ ശ്രമം പാളി

തിരുവനന്തപുരം: കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി.എം. സുധീരന്റെ രാജി പിന്‍വലിപ്പിക്കാനുള്ള വി.ഡി. സതീശന്റെ ദൗത്യം പാളി. ഹൈക്കമാന്റ് ഇടപെടലിനെ തുടര്‍ന്ന് അനുനയനീക്കവുമായി എത്തിയ വി.ഡി. സതീശനോട് സുധീരന്‍ അതൃപ്തി മറച്ചുവച്ചില്ല.

തീരുമാനമെടുത്താന്‍ അതില്‍ നിന്നു പിന്‍മാറുന്ന ആളല്ല സുധീരനെന്നു പറഞ്ഞ വി.ഡി. സതീശന്‍ താനെത്തിയത് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കു ക്ഷമ ചോദിക്കാനാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. രാജി പിന്‍വലിപ്പിക്കാനല്ല താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. സുധീരനുമായി ചര്‍ച്ച നടത്തുമെന്നും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെ. സുധാകരനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിജ് അന്‍വറും വ്യക്തമാക്കിയിട്ടുണ്ട്.

വി.എം. സുധീരന്റെ നിലപാടിനു പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരും ഒപ്പമുള്ള നേതാക്കളും രംഗത്തെത്തി. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തെചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങള്‍ ഒന്നടങ്ങിയതില്‍ ആശ്വസിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു കനത്ത ആഘാതമാണ് സുധീരന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here