വിജയ് മല്യ രാജ്യം വിടുന്നതിനു മുമ്പ് ബി.ജെ.പി നേതാക്കളെ കണ്ടു: രാഹുല്‍ ഗാന്ധി

0

ലണ്ടന്‍: വായ്പാ തട്ടിപ്പിനുശേഷം രാജ്യം വിടുന്നതിനു മുമ്പ് വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കുടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. നീരവ് മോദിക്കും മെഹുല്‍ ചോക്തിക്കും പ്രധാനമന്ത്രിയുമായി പ്രത്യേക ബന്ധമുള്ളതിനാലാണ് ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യന്‍ ജയിലുകളിലെ അവസ്ഥ മോശമാണെന്നും നീതി എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here