ഇങ്ങോട്ടു സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കും: വെള്ളാപ്പള്ളി

0

ആലപ്പുഴ: ഇങ്ങോട്ടു സഹായിക്കുന്നവരെ എസ്.എന്‍.ഡി.പി ചെങ്ങന്നൂരില്‍ അങ്ങോട്ടും സഹായിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ്.എന്‍.ഡി.പി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറുപുലര്‍ത്തുകയും യോഗ നിലപാടിനോടു സഹകരിക്കുകയം ചെയ്യുന്ന സ്ഥാനാര്‍ത്ഥിയെ തിരിച്ചറിഞ്ഞു സഹായിക്കുന്നതിന് ആവശ്യമായ നിലപാടു സ്വീകരിക്കാന്‍ യൂണിയനുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സമദൂരമല്ല, സമുദായത്തെ സഹായിക്കുന്നവന്‍ എന്ന ദൂരമുണ്ട്്. മുമ്പ് പ്രചാരണത്തില്‍ സജി ചെറിയാന്‍ മുന്നിലായിരുന്നു. ഇപ്പോള്‍ ത്രികോണ മത്സരമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്.എന്‍.ഡി.പി പിന്തുണ ലഭിക്കുമെന്ന വിശ്വാസം മൂന്നു മുന്നണികളും പ്രകടിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here