അണ്ടനും അടകോടനും വരെ പാര്‍ട്ടിയില്‍ നേതാക്കളാകുന്നു, കായകല്‍പ്പ ചികിത്സ വേണമെന്ന് വീക്ഷണം

0

തിരുവനന്തപുരം: ചെങ്ങന്നൂരിലേറ്റ് പരാജയത്തിന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം രംഗത്ത്. പാര്‍ട്ടി പുനസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നൂം കീഴ്ഘടകങ്ങള്‍ പുനസംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കു താല്‍പര്യമില്ലെന്നും പത്രം തുറന്നെഴുതി. മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ ഇപ്പോള്‍ ജഡാവസ്ഥയിലാണ്.

ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞുകുളിച്ചു. പാര്‍ട്ടി നേതൃത്വം ഇനിയെങ്കിലും യുവത്വത്തിനു കൈമാറണം. പാര്‍ട്ടിക്കും മുന്നണിക്കും കായകല്‍പ ചികിത്സ വേണം. അണ്ടനും അടകോടനും വരെ പാര്‍ട്ടിയില്‍ നേതാക്കളാകുന്നു. നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളര്‍ത്തുന്ന രീതി ഒഴിവാക്കണമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here