സജി ചെറിയന്‍ മുന്നിലെന്നു പറഞ്ഞുകൊണ്ടു തന്നെ സി.പി.എമ്മിനെ കടന്നാക്രമിച്ചു, ബി.ജെ.പിക്കും കിട്ടി വെള്ളാപ്പള്ളിയുടെ പതിവ് കൊട്ട്

0

ചെങ്ങന്നൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ള നേരിട്ടു ചെന്നിട്ടും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തണുക്കുന്നില്ല. നിലവില്‍ മുന്നില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെന്ന് പറഞ്ഞുകൊണ്ടുതന്നെ, സി.പി.എമ്മിന്റെ പ്രചാരണ ചുമതലക്കാരന്‍ എം.വി. ഗോവിന്ദനെയും കടന്നാക്രമിച്ചു. പ്രചാരണത്തില്‍ രണ്ടാം സ്ഥാനം നല്‍കി യു.ഡി.എഫിനെ ഒന്നു സുഖിപ്പിക്കാനും വെള്ളാപ്പള്ളി മറന്നില്ല.
ബി.ഡി.ജെ.എസ്. പിന്മാറിയാല്‍ ശ്രീധരന്‍പിള്ളയ്ക്ക് വോട്ടുകുറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബി.ജെ.പിയുമായുള്ള പ്രശ്‌നം ഇനി പരിഹരിച്ചാലും വിടവ് നികത്താനാവുമോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തിലെ ഘടകക്ഷികളോട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് നല്ല സമീപനമല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ബി.ജെ.പി ഒന്നും കൊടുത്തിട്ടില്ലെന്നും പല വിധ ആവശ്യങ്ങളുമായി അവര്‍ പിറകെ നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് വര്‍ഗീയ കക്ഷിയാണെന്നും അവരെ മുന്നണിയില്‍ കൂട്ടുകയില്ലെന്നും പറഞ്ഞ സി.പി.എം നേതാവ് എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ നിലപാട് പത്രസമ്മേളനത്തില്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും ഒരു ഘട്ടത്തിലും ഗുണം ചെയ്യില്ല. ചെറിയാനെ തോല്‍പ്പിക്കാനാമോ ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നു സംശയിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു വച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here