വി. മുരളീധരന്‍ മൂന്നാംകിട രാഷ്ട്രീയ നേതാവിലേക്ക് താഴരുതെന്ന് കടകംപള്ളി, മന്ത്രിസഭയിലെ ശകുനിയാണ് കടകംപള്ളിയെന്ന് കെ.സുരേന്ദ്രന്‍

0
65

തിരുവനന്തപുരം: അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതാകുറവാണ് ഇപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി വാക്ക്‌പോര്. വീണ്ടുമുണ്ടായ ഈ രോഗവ്യാപനം സര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നു പറഞ്ഞുവച്ച മുരളീധരനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ തന്നെ രംഗത്തെത്തി. കേരള മന്ത്രിസഭയിലെ ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം. വൈകുന്നേരത്തെ പതിവ് പത്രസമ്മേളനത്തില്‍ വി. മുരളീധരനെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here