ഡല്‍ഹി: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് രാജ്യസഭാ സീറ്റ്. മഹാരാഷ്ട്രയില്‍ നിന്നാകും മുരളീധരന്‍ രാജ്യസഭയിലെത്തുക. തിങ്കളാഴ്ച മുംബൈയിലെത്തി പത്രികാ സമര്‍പ്പിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതേകുറിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ എം.പിയായ ഏഷ്യനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here