ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച്, ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മറുപടി നല്‍കി വീണ്ടും സുധീരന്‍

0

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ചും നേതൃത്വത്തിന്റെ പരസ്യപ്രസ്താവന വിലക്കിനെ വെല്ലുവിളിച്ചും വി.എം. സുധീരന്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നില്‍. കെ.പി.സി.സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഉമ്മന്‍ ചാണ്ടി കാട്ടിയത് ക്രൂരമായ നിസംഗതായിരുന്നുവെന്ന് സുധീരന്‍ തുറന്നടിക്കുന്നു.

വീട്ടില്‍ ചെന്നു കണ്ടിട്ടും ഉമ്മന്‍ചാണ്ടിയുടെ മുഖഭാവം നീരസത്തിന്റേതായിരുന്നു. ചുമതല ഏറ്റസമയത്തും ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു. പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസഹകരിച്ചു. ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടന യാത്രയില്‍ ജാഥാ ക്യാപ്റ്റന്റെ പേരുപോലും പറയാന്‍ തയാറായില്ല. ഗ്രൂപ്പ് മാനേജര്‍മാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ഇടയാക്കിയത്.

തനിക്കെതിരെ രംഗത്തെത്തിയ നേതാക്കന്മാര്‍ക്കെതിരെയും സുധീരന്‍ പ്രതികരിച്ചു. ഡൊമനിക് പ്രസന്റേഷനു പകരം ടോണി ചമ്മിണിയെ മത്സരിപ്പിച്ചെങ്കില്‍ ആ സീറ്റു നഷ്ടപ്പെടില്ലായിരുന്നു. എട്ടിടത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം തെറ്റിയപ്പോള്‍ 11 ഇടത്ത് ഗ്രൂപ്പുകള്‍ കാലുവാരി. ഒന്നിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളെക്കുറിച്ചല്ല നേതാക്കള്‍ പറയുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകന്നു നില്‍ക്കുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി. യോഗത്തില്‍ ചൊവ്വാഴ്ച പ്രസംഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ വളരെ ജൂനിയറായ ആളുകള്‍ നടത്തിയ എതിര്‍പ്പുകളാണ് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇടവരുത്തിയതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here