കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചു

0

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനന്ത് കുമാര്‍ ഇന്നു പുലര്‍ച്ചെ 1.40ന് ആശുപത്രിയിലാണ് അന്തരിച്ചത്.

അനന്ത് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം ബിജെപി ഓഫീസിലും പിന്നീട് നാഷണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു വെക്കും.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

1959 ജൂലായ് 22ന് ബംഗളൂരുവില്‍ ജനനം. ഹൂബ്ലി കെ.എസ്. ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here