തിരുവനന്തപുരം: പാലാ സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ്. 54 വര്‍ഷമായി തുടരുന്ന കീഴ്‌വഴക്കം മാറ്റേണ്ടതില്ലെന്നാണ് യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യുഡിഎഫ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബെന്നി ബെഹ്‌നാന്റെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here