ഡല്‍ഹി: എം.എല്‍.എമാരെ വിലയ്ക്കു വാങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപത്തിനു പിന്നാലെ മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങല്‍. നാലു കോണ്‍ഗ്രസ് അംഗങ്ങളും നാലു സ്വതന്ത്രരും അടക്കം എട്ടു എം.എല്‍.എമാര്‍ ഹരിയാന ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തി. ഇതോടെ കമല്‍നാഥ് മന്ത്രിസഭ ഭീഷണിയുടെ നിഴലിലായി.
ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എം.എല്‍.എമാരെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നതായി മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളുണ്ട്. ബി.എസ്.പി (2), എസ്.പി(1) നാലു സ്വതന്ത്രര്‍ എന്നിവര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്.