അറിഞ്ഞില്ലേ, ടാഗോര്‍ നോബല്‍ പ്രൈസ് തിരിച്ചു നല്‍കിയിട്ടുണ്ട്: ബിപ്ലവ് കണ്ടെത്തല്‍ വീണ്ടും

0
ത്രിപുരയിലെ ഇടത് ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയതിന്റെ മേന്മയെല്ലാം ഇനി പഴങ്കഥ. മുഖ്യമന്ത്രിക്കസേരയില്‍ എത്തിയ ബിപ്ലവ്കുമാറിന്റെ വായാടിത്തത്തിന്റെ ‘ക്ഷീണം’ ഉടനെയൊന്നും ബിജെപിയെ വിട്ടുമാറില്ലെന്നുറപ്പ്.  മണ്ടന്‍ പ്രസ്താവനകള്‍ ആര്‍വത്തിക്കരുതെന്ന പാര്‍ട്ടിയുടെ കര്‍ശനനിര്‍ദ്ദേശത്തിന് ശേഷവും ബിപ്ലവ്കുമാര്‍ വിടുന്ന ലക്ഷണമില്ല. രവീന്ദ്രനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ നല്‍കിയെന്നായിരുന്നു ബിപ്ലവിന്റെ പുതിയ കണ്ടെത്തല്‍.
മുഖ്യന്റെ പ്രസ്താവനയുടെ വീഡിയോകൂടി പ്രചരിച്ചതോടെ ബി.ജെ.പി. വീണ്ടും വെട്ടിലായി. ടാഗോറിന്റെ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉദയ്പൂരില്‍ തുടക്കംകുറിച്ചുകൊണ്ട് പ്രസംഗിക്കവേയാണ് ബിപ്ലവിന്റെ പുതിയ പ്രസ്താവന. 1919-ല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ ‘സര്‍’ പദവി ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. മഹാഭാരതകാലത്തും ഇന്റര്‍നെറ്റ് വ്യാപകമായിരുന്നൂവെന്നും സിവില്‍ എന്‍ജിനീയര്‍മാര്‍ക്കേ സിവില്‍സര്‍വ്വീസില്‍ തിളങ്ങാനാകൂവെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് പുതിയ പ്രസ്ഥാവനയും ചര്‍ച്ചയാകുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here