കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിന്നെന്തിന് ചന്ദ്രശേഖരനെ വധിച്ചുവെന്ന് സി.പി.എം തുറന്നു പറയണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ.
ഒരിടവേളയ്ക്കുശേഷം ഓഞ്ചിയവും ടി.പി. ചന്ദ്രശേഖരന്റെ മരണ കാരണങ്ങളും ചര്‍ച്ചയാവുകയാണ്. സി.പി.എമ്മുമായി തെറ്റിപിരിഞ്ഞ് 2012 മെയിലാണ് ടി.പി. ചന്ദ്രശേഖരന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഓഞ്ചിയത്തു നടത്തിയ പൊതുപരിപാടിയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പുതിയ നീക്കം നടത്തിയിരിക്കുന്നത്.
സി.പി.എം നശിക്കണമെന്ന് ടി.പിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. ഇന്ന് ആര്‍.എം.പി. കെ.കെ.രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും കോടിയേരി പ്രസംഗിച്ചു. എന്നാല്‍ സി.പി.എമ്മിലേക്ക് മടങ്ങാന്‍ ടി.പി. ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണ് ടി.പിയെ കൊലപ്പെടുത്തിയതെന്നു രമ ചോദിച്ചു. അണികള്‍ കൊഴിഞ്ഞു പോകുന്നതിലുള്ള വെപ്രാളമാണ് ഇത്തരം പ്രസ്താവനകളിലൂടെ സി.പി.എം പ്രപകടിപ്പിക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here