തോമസ് ചാണ്ടിയെ എതിര്‍ത്ത് സി.പി.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതാക്കളും

0
3

ഡല്‍ഹി: എ.കെ ശശീന്ദ്രന്‍ രാജിവച്ചൊഴിഞ്ഞ ഒഴിവിലേക്ക് വീണ്ടും എന്‍.സി.പിക്ക് മന്ത്രി സ്ഥാനം നല്‍കുന്നതില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഗോവയില്‍ എന്‍.സി.പി ബി.ജെ.പിയെ പിന്തുണച്ചതാണ് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണം. അതേസമയം, തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കും യോജിപ്പില്ലെന്നാണ് സൂചന. കുവൈറ്റില്‍ തോമസ് ചാണ്ടി നേരിട്ട നിയമനടപടികള്‍ അടക്കം ഇവര്‍ ഉയര്‍ത്തി കാട്ടുന്നുണ്ട്. അങ്ങനെയൊരാളെ ഇടത് മന്ത്രിസഭയില്‍ അംഗമാക്കരുതെന്നാണ് വാദം.

മന്ത്രിസ്ഥാനത്തേക്ക് എന്‍.സി.പിയുടെ എം.എല്‍.എ തോമസ് ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് സി.പി.എം കേന്ദ്രനേതൃത്വം എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് നേരത്തെ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതാണെന്നും കേന്ദ്രനേതൃത്വം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here