മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്: തോമസ് ചാണ്ടി

0
4

തിരുവനന്തപുരം: ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ.കെ. ശശീന്ദ്രന്‍ രാജിവച്ചതിനു പിന്നാലെ മന്ത്രിസ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ. പകരം മന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

കുവൈറ്റില്‍ നിന്നും തലസ്ഥാനത്തെത്തിയ കുവൈറ്റ് ചാണ്ടിയുടെ പ്രതികരണം മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയുലുണ്ടെന്നാണ്. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍, മറ്റു മന്ത്രിമാര്‍ക്ക് കൈമാറാന്‍ അനുവദിക്കില്ല. എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് തെളിഞ്ഞാല്‍ ആ നിമിഷം മാറികൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here