തിരുവനന്തപുരം: ”മാറ്റത്തിലേക്കൊരു ചുവട്, വികസനത്തിലേക്കൊരു കുതിപ്പ്” എന്ന മുദ്രാവാക്യമുയര്‍ത്തി തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ഇറങ്ങുകയാണ് തിരുവനന്തപുരം വികസന മുന്നേറ്റമെന്ന കൂട്ടായ്മ. പരമ്പരാഗത രാഷ്ട്രീയക്കാരുടെ കൗശലം മാത്രം കണ്ടുവളര്‍ന്ന തലമുറകളുടെ പ്രതികരണമെന്നോണമാണ് വികസനം മുന്‍നിര്‍ത്തി ഒരു കൂട്ടായ്മ ഉണ്ടായത്. രാഷ്ട്രീയഭേദമോ തൊഴില്‍ഭേദമോ പ്രായഭേദമോ ഇല്ലാതെ, മതവ്യത്യാസമില്ലാതെ തലസ്ഥാനത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള സമാനഹൃദയരുടെ വോട്ടുകളാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം നഗരസഭയില്‍ ഇത്തവണ മത്സരത്തിറങ്ങുന്ന കൂട്ടായ്മയുടെ തെഞ്ഞെടുപ്പ് ഫണ്ട് പിരിവും സുതാര്യമാക്കിയാണ് മാതൃക കാട്ടുന്നത്. ഇതുവരെ ഒരു ലക്ഷത്തിഎഴുപതിനായിരത്തിലധം രൂപയാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഏറ്റവും സുതാര്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയാണ് എല്ലാക്കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. ‘തിരുവനന്തപുരം വികസന മുന്നേറ്റ’ത്തിന്റെ വെബ്‌സൈറ്റില്‍ സംഭാവനാ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്.

മാറിമാറി വരുന്ന മുന്നണി ഭരണത്തില്‍ വിശ്വാസം നഷ്ടമാവുകയും അഴിമതി രാഷ്ട്രീയത്തില്‍ മനംമടുക്കുകയും വികസനം വരുമെന്നോര്‍ത്തു കാത്തിരുന്ന് നിരാശ മാത്രം ബാക്കിയാവുകയും ചെയ്ത നഗരവാസികളുടെ പ്രതിഷേധത്തിന്റെയും, പുതിയ പ്രതീക്ഷയുടെയും തുടക്കം കൂടിയാണിതെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here