തിരുവനന്തപുരം/കൊച്ചി| തിരുവനന്തുപുരത്തു ചാര്‍ജു ചെയ്ത ഗൂഢാലോചന കേസില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും മുന്‍കൂര്‍ ജാമ്യത്തിനു നടപടി തുടങ്ങി. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയെ തുടര്‍ന്നു എടുത്ത കേസിലാണ് നീക്കം.
രൂക്ഷമായ ആരോപണങ്ങളും വെളിപ്പെടുത്തലുമാണ് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലും നടത്തിയിരിക്കുന്നത്. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സരിത്തിലെ വിജിലന്‍സ് പിടിച്ചുകൊണ്ടു പോയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദൂതനെന്നു പരിചയപ്പെടുത്തി ഷാജി കിരന്‍ എന്നയാള്‍ സമീപിച്ചു ഭീഷണിപ്പെടുത്തിയെന്നു മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരായ മൊഴി രാവിലെ പത്തു മണിക്കകം പിന്‍വലിക്കാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പിന്‍വലിച്ചില്ലെങ്കില്‍ പത്തു വയസുള്ള മകന് തനിച്ചാകുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും അടുത്ത ബന്ധം തനിക്കുണ്ടെന്നും കെ.പി. യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുവെന്ന്, യു.പി. രജിസ്ട്രേഷനുള്ള കാറിലെത്തിയ ഇയാള്‍ പരിചയപ്പെടുത്തി. പിണറായിയുടെ വിദേശ ഇടപാടുക നിയന്ത്രിക്കുന്നതു താനാണെന്നു ഇയള് പറഞ്ഞതായും സ്വപ്ന പറയുന്നു. മൊഴി നല്‍കിയത് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രേരണയിലാണെന്നു പറയണം, അതുവ്യക്തമാക്കുന്ന വീഡിയോ സാമൂഹി മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം തുടങ്ങിയവയും ഇയാള്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നു ഡി.ജി.പിയും എ.ഡി.ജി.പിയും പ്രതികരിച്ചു. എന്നാല്‍, താനെങ്ങനെയാണ് പ്രതിയായതെന്നു മനസിലായില്ലെന്നു പി.സി. ജോര്‍ജും പറഞ്ഞു.