എം.കെ. സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍

0

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒന്‍പതിനു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ് ദുരൈമുരുഗനെയും തിരഞ്ഞെടുത്തു. അതേസമയം, അണികള്‍ക്കിടയിലെ സ്വാധീനം തെളിയിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചുവരവിന് കളം ഒരുക്കുന്ന അഴഗിതി അടുത്തമാസം അഞ്ചിന് ഒരു ലക്ഷം പേരെ അണിനിരത്തി കരുണാനിധി സമാധിയിലേക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here