തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) പിളർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, യൂത്ത് ഫ്രണ്ട് (ബി) മുൻ സംസ്ഥാന പ്രസിഡന്റുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫുമായി സഹകരിച്ച്ലു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗണേഷ് കുമാർ എം.എൽ.എ പാർട്ടിയിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോർട്ട്.
പത്ത് ജില്ലാ പ്രസിഡന്റുമാരുൾപ്പെടെ പാർട്ടി വിടുമെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും പാർട്ടി വിടുന്നവർ വ്യക്തമാക്കി. പാർട്ടി ചെയർമാൻ ആയ ആർ. ബാലകൃഷ്ണപിള്ള ശാരീരിക അവശതകൾ മൂലം നേതൃത്വത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. നിലവിൽ ഗണേഷ് കുമാർ എംഎൽഎയാണ് പാർട്ടിയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തർക്കു മാത്രമാണ് പാർട്ടിയിൽ പരിഗണന ലഭിക്കുന്നതെന്നാണ് പാർട്ടി വിടുന്ന പ്രവർത്തകരുടെ ആരോപണം. പാർട്ടിയിലെ വിമത നീക്കത്തിനോട് ഗണേഷ് കുമാർ പ്രതികരിച്ചിട്ടില്ല.