ബി.ജെ.പി മാളത്തിലേക്ക് മടങ്ങി, കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ തുടങ്ങി, വകുപ്പ് വിഭജന തര്‍ക്കം തുടരുന്നു

0

ബെംഗളൂരു: തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്‌കോര്‍ ബോഡില്‍ നിന്നും ബി.ജെ.പി വിരുദ്ധ നിലപാടില്‍നിന്നും മാത്രം ജനിച്ച സഖ്യമാണ് കര്‍ണാടകത്തിലേത്. ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസും ജെ.ഡി.എസും അധികാരം പിടിക്കാനും ബി.ജെ.പിയെ നേരിടാനും കാട്ടിയ ഒരുമ, ശത്രു മാളത്തിലേക്ക് മടങ്ങിയപ്പോള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് കാണുന്നത്.

ഒരുമിച്ചതിലുള്ള അതൃപ്തിയും ഒരുമിച്ചു പോകുന്നതിലുള്ള ബുദ്ധിമുട്ടും ഇരു വിഭാഗങ്ങളും തുറന്നുപറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ദേശീയ നേതാക്കളെ സാക്ഷി നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ എണ്ണത്തിലെ തര്‍ക്കങ്ങള്‍ ഒരുപരിതിവരെ പരിഹരിച്ചു. ഇപ്പോള്‍ വകുപ്പു വിഭജനം തീരാത്ത തലവേദനയായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുമാര സ്വാമിതന്നെ തുറന്നു സമ്മതിക്കുന്നു.

ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള പ്രശ്‌നമേയുള്ളൂവെന്നും സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രമയുള്ള ഗുരുതര പ്രശ്‌നങ്ങളില്ലെന്നും കുമാരസ്വാമി പറഞ്ഞുവയ്ക്കുന്നതും മധുവിധു കഴിയുന്നതിനു മുമ്പുതന്നെയാണ്. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. മറിച്ചു സംഭവിച്ചാല്‍ എന്താകുമെന്ന് നോക്കാം. അന്തസ്സും അഭിമാനവും പണയം വച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും വകുപ്പു വിഭജനത്തെയും കര്‍ഷകരുശട കടങ്ങള്‍ എഴുതിത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു.

സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയെങ്കിലും ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഏറ്റുമുട്ടുകയാണ്. ജയനഗറില്‍ കോണ്‍ഗ്രസിനും ആര്‍.ആര്‍. നഗറില്‍ ജെ.ജി.എസിനും പരസ്പരം പിന്തുണ നല്‍കാന്‍ നിര്‍ദേശമുണ്ടായി. എന്നാല്‍, ജെ.ഡി.എസ് സാനാര്‍ത്ഥിക്കു വേണ്ടി പിന്‍മാറാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌ന കടുംപിടുത്തത്തിലാണ്. നാളെയാണ് ഇവിടെ തെരഞ്ഞെടുപ്പ്. ജൂണ്‍ 11നാണ് ജയനഗറില്‍ ഉപതെരഞ്ഞെടുപ്പ്. ഇവിടെയും സമാന സാഹചര്യമാണ് രണ്ടു പാര്‍ട്ടികളും നേരിടുന്നത്.

വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി കര്‍ണാടക നേതാക്കളും കര്‍ണാടകയുടെ ചുമതയുള്ള ദേശീയ നേതാക്കളും ഡല്‍ഹിയിലാണ്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here