ഡല്‍ഹി: സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങള്ള് കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സി.പി.എമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ല.
എന്നാല്‍, ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന ആവശ്യത്തോടുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തത വരുത്തിയില്ല. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞുവച്ചു.