ഉദവ് താക്കറേയുടെ മന്ത്രിസഭാംഗം ബലാത്സംഘം ചെയ്തതായി ഗായികയുടെ പരാതി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയുടെ മന്ത്രിസഭയെ പിടിച്ചുലച്ച് ലൈംഗികാരോപണം. മന്ത്രി ധനഞ്ജയ മുണ്ടെ തന്നെ ബലാത്സംഗം ചെയ്തതായി ഗായിക രേണു ശര്‍മ പോലീസിന് പരാതി നല്‍കി. പോലീസ് കമ്മീഷണര്‍ ഭീം സിങ്ങിന് എഴുതിയ കത്തില്‍ മന്ത്രി തന്നെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രേണു ശര്‍മ ആരോപിച്ചു.

മന്ത്രി ധനുഞ്ജയ മുണ്ടെയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രേണു ശര്‍മ ഒഷിവോറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ഈ മാസം 10 ന് താന്‍ പോലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ടെന്നും പരാതി ഇതുവരെ എടുത്തിട്ടില്ലെന്നും രേണു ശര്‍മ പറഞ്ഞു. തന്റെ പരാതി ട്വിറ്ററിലൂടെ പങ്കുവച്ച ഗായിക ഇക്കാര്യത്തില്‍ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

https://twitter.com/renusharma018/status/1348680895046197249/photo/1

LEAVE A REPLY

Please enter your comment!
Please enter your name here