സിൽവർ ലൈൻ ഡി പി ആർ : അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി, തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം | സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി കള്ളം പറഞ്ഞുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.

2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഡിപിആര്‍ അപൂര്‍ണമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here