അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു. പി.സി.സി. അധ്യക്ഷനായി 72 ാം ദിവസമാണ് സിദ്ധുവിന്റെ രാജി.

പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നത് അയാള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങുമ്പോഴാണെന്നു രാജിക്കത്തില്‍ എടുത്ത പറയുന്ന സിദ്ദു പാര്‍ട്ടിയെ തുടര്‍ന്നും സേവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here