ഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ് എന്‍.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.
ഇന്നു രാവിലെയാണ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം സാവന്ത് പ്രഖ്യാപിച്ചത്. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.