ഡല്‍ഹി: അധ്യക്ഷനില്ലാത്ത കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിഞ്ഞ് എട്ടാഴ്ച കഴിഞ്ഞിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിലുളള കടുത്ത നിരാശ പ്രകടിപ്പിച്ച ശശി തരൂര്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും ആവശ്യപ്പെട്ടു.

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാത്ത പാര്‍ട്ടിയാകരുത്. നേതൃത്വമില്ലാത്തതില്‍ അസംതൃപ്തനാണെന്നും ഇനി കണ്ടു നില്‍ക്കാനാവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണം. സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്ന് അഭിപ്രായപ്പെട്ട തരൂര്‍ ഇപ്പോഴുള്ളത് അപ്പോയ്‌മെന്റ് കമ്മിറ്റിയാണെന്നും അപ്പോയ്‌മെന്റ് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here