കൊച്ചി: ‘പണ്ടേ ബി.ജെ.പിക്കാരായ’ ശശി തരൂരിന്റെ ബന്ധുക്കള്‍ക്ക് വീണ്ടും അംഗത്വം നല്‍കി വെട്ടിലായി ബി.ജെ.പി നേതാക്കള്‍.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പത്ത് ബന്ധുക്കള്‍ക്ക് കൊച്ചിയില്‍ പത്രസമ്മേളനം നടത്തി അംഗത്വം നല്‍കിയാണ് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത്. ‘ഞങ്ങള്‍ പണ്ടേ ബി.ജെ.പി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല’ ശശി തരൂരിന്റെ ചെറിയമ്മ ശോഭന പിന്നീട് പ്രതികരിച്ചതോടെയാണ് നേതാക്കള്‍ വെട്ടിലായത്.

ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാര്‍ പ്രതികരിച്ചു. കൊച്ചിയില്‍ നടന്ന ചങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്നായിന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here