ചെയര്‍മാന്‍ സ്ഥാനം കീറാമുട്ടി, സംയുക്ത പത്രസമ്മേളനം മാറ്റിവച്ചു

0

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ചെയര്‍മാന്മാരായ ആര്‍. ബാലകൃഷ്ണപിള്ളയും സ്‌കറിയാ തോമസും തമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ തുടക്കത്തിലേ കല്ലുകടി. ലയനത്തിനുശേഷം ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കെന്ന തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത പത്രസമ്മേളനം മാറ്റിവച്ചു.

ഇന്നലെ കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി പിള്ളയും സ്‌കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ലയനപ്രഖ്യാപനത്തിനായി സംയുക്ത വാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം പത്രസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here