ഭരണഘടന: പാര്‍ട്ടി കൈവിട്ടതോടെ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം | ഭരണഘടന സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ കുടുങ്ങിയ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴാണ് ആദ്യത്തെ രാജിയിലേക്ക് വിഷയങ്ങള്‍ നീങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സി.പി.എം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷവും രാജിയില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. എന്നാല്‍, വൈകുന്നേരത്തോടെ പത്രസമ്മേളനം വിളിച്ച് രാജിവയ്ക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറി. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും വരികള്‍ എടുത്താണ് ദുഷ്പ്രചരണം നടത്തുന്നത്. മന്ത്രിയായി തുടര്‍ന്നാല്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് സ്വന്തം നിലയ്ക്കു രാജിവയ്ക്കുന്നതെന്നു സജി ചെറിയാന്‍ പറഞ്ഞു.

ഞായറാഴ്ച പത്തനംതിട്ട മുല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശനം നടത്തിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കളം നിറഞ്ഞു. സജി ചെറിയാന്‍ തല്‍ക്കാലം മാറി നില്‍ക്കട്ടേയെന്നാണ് ഘടകകക്ഷി നേതാക്കളും നിലപാടു സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here